ഇടുക്കി പുല്ലുപാറ ബസ് അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് മരിച്ചത്. സംഗീതിന്റെ മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടില്‍ സൂക്ഷിക്കും. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിലാണ്.
അരുണ്‍ ഹരി, രമ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങൾ മാവേലിക്കര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ബിന്ദുവിന്റെ മൃതദേഹം നൂറനാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആര്‍ടിസി വഹിക്കും. കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പുല്ലുപാറയ്ക്ക് സമീപം പുലര്‍ച്ചെ 6.10നാണ് കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് പേര് മരിച്ചിരുന്നു. മവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് തീര്‍ഥാടനയാത്ര പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് വരുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡിലെ ബാരിക്കേഡില്‍ ബസ് ഇടിച്ച് 30 അടി താഴ്ചയിലേക്കാണ് പതിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.