ചിത്രകാരനും ശില്പിയും കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ തന്റകലാജീവിതത്തിന്റെ അമ്പത് വർഷങ്ങൾ ഭൂരേഖകൾ നിറത്താരകൾ എന്ന ശീർഷകത്തിൽ 26 മുതൽ31 വരെ ലളിതകലാ അക്കാദമിയുടെ എറണാകുളം ദർബാർഹാൾ ആർട്ട് ഗ്യാലറിയിൽ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ആർട്ടിസ്റ്റ് ഗായത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെയിന്റിംഗ് പ്രദർശനവും ആഘോഷപരിപാടികളും 26 ന് വൈകിട്ട് നാലിന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
പ്രൊഫ എം കെ സാനു, കേരള ലളിതകലാഅക്കാദമി ചെയർമാൻ മുരളി ചീരോത്ത് എന്നിവർ മുഖ്യാതിഥികളായിരിക്കും. കെ എൽ മോഹന വർമ്മ, ഫ്രാൻസിസ് നൊറോണ, ആർ ഗോപാലകൃഷ്ണൻ, ഡോ.വളളിക്കാവ് മോഹൻ ദാസ്, ഷെർളി സോമസുന്ദരൻ എന്നിവർ അതിഥികളായി പങ്കെടുക്കും.
ഗായത്രി സ്നേഹമൊഴി നടത്തും സ്വാഗതസംഘം ചെയർമാൻ റോബർട്ട് ലോപസ്, ജനറൽ കൺവീനർ അനിൽമാരാത്ത്, ട്രഷറർ അഡ്വ. ജയൻ സി ദാസ്എന്നിവർ സംസാരിക്കും.29 ന് വൈകിട്ട് നാലിന് ഗായത്രി-നിറത്താരകൾ എം കെ ഹരികുമാർ ഉദ്ഘാടനം ചെയ്യും. സുരേന്ദ്രൻ മങ്ങാട് അദ്ധ്യക്ഷത വഹിക്കും. ഡോ. അജയ്ശേഖർ, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവർപ്രഭാഷണം നടത്തും.
സുനിൽറോക്കി, ബാബു തമ്പി എന്നിവർ സംസാരിക്കും. 30ന് വൈകിട്ട് നാലിന് എസ് എസ് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജീൻപോൾ അദ്ധ്യക്ഷത വഹിക്കും. ഡോ. രതീഷ് കൃഷ്ണ, ഇ ഡി ഡേവിസ്, ഡോ. ശോഭ, മോഹൻദാസ് തെമ്പളം എന്നിവർ പ്രഭാഷണം നടത്തും.
വി ബി വേണു, സനിൽ ആന്റണി എന്നിവർ സംസാരിക്കും. 31ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രവാസി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. എൻ എൻ വിനയകുമാർ അദ്ധ്യക്ഷതവഹിക്കും. കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, കേരള ലളിതകലാഅക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണ മുഖ്യാതിഥിയായിരിക്കും. അനിൽമാരാത്ത്, ഗായത്രി എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ബാബു തമ്പി കുമ്പളങ്ങി, സാബു എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.