23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 15, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024
October 19, 2024
October 11, 2024

ഫ്ലൈറ്റിനുള്ളില്‍ ദമ്പതികള്‍ അടിയോടടി! ഒടുവില്‍ ബാങ്കോക്കിലിറങ്ങേണ്ട വിമാനം ഡൽഹിയിൽ ഇറക്കി പൈലറ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2023 3:18 pm

ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമായതിനുപിന്നാലെ ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ വിമാനം ഒടുവില്‍ ഡല്‍ഹിയില്‍ ഇറക്കി. മ്യൂണിക്കിൽ നിന്ന് പറന്നുയർന്ന വിമാനത്തിനുള്ളില്‍വച്ചാണ് ദമ്പതികള്‍തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. 

ഒരു ജർമ്മൻ പൗരനും തായ് ഭാര്യയും തമ്മിലാണ് തർക്കം ആരംഭിച്ചത്. പിന്നാലെ ഇത് വിമാനത്തിനുള്ളില്‍ വലിയ വാക്കേറ്റത്തിന് കാരണമായി. ഭർത്താവിന്റെ പെരുമാറ്റത്തിൽ തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഭാര്യയും പൈലറ്റിന്റെ സഹായം തേടി.

താമസിയാതെ, LH772 എന്ന ലുഫ്താൻസ വിമാനം ഡല്‍ഹിയില്‍ ഇറങ്ങാൻ അനുമതി തേടി. ആദ്യം പാകിസ്ഥാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയെങ്കിലും ആ അപേക്ഷ നിരസിക്കപ്പെട്ടു. വിമാനം ലാൻഡ് ചെയ്തയുടൻ ഭർത്താവിനെ വിമാനത്തിൽ നിന്ന് ഇറക്കി എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ജർമ്മൻ എംബസിയുമായി ബന്ധപ്പെടുന്നതിനിടെ ഇയാൾ എയർപോർട്ട് അധികൃതരോട് മാപ്പ് പറഞ്ഞു. ഇയാളെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് കൈമാറണോ അതോ ജർമ്മനിയിലേക്ക് തിരിച്ചയക്കണോ എന്ന കാര്യത്തിലാണ് തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൽഹി പൊലീസും അർധസൈനിക വിഭാഗമായ സിഐഎസ്എഫും ഇപ്പോഴും സംഭവസ്ഥലത്താണെന്നാണ് വിവരങ്ങള്‍. കാര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ ലുഫ്താൻസ വിമാനം തായ്‌ലൻഡിലേക്ക് പുറപ്പെടുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Fight inside flight; flight land­ed in Delhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.