18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 19, 2024
November 15, 2024
November 5, 2024
November 5, 2024
October 16, 2024
October 1, 2024
September 6, 2024
June 20, 2024
December 11, 2023

കങ്കണക്കെതിരെ പൊലീസില്‍ പരാതി

Janayugom Webdesk
ന്യൂഡൽഹി
November 21, 2021 9:43 pm

വിദ്വേഷ പ്രചാരണത്തിന്​ ബോളിവുഡ്​ നടി കങ്കണ റണൗട്ടിനെതിരെ പരാതി നൽകി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി. സിഖ് സമുദായത്തിനെതിരെ അപകീർത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഡല്‍ഹി പൊലീസിന്റെ സൈബർ സെല്ലിന് പരാതി നല്‍കിയിരിക്കുന്നത്.

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നായിരുന്നു കങ്കണയുടെ പരാമർശം. നടിയെ ജയിലിലോ അല്ലെങ്കിൽ മാനസികാരോഗ്യ കേന്ദ്രത്തിലോ ആക്കണമെന്ന്​ ശിരോമണി അകാലിദൾ നേതാവും ഡൽഹി സിഖ്​ ഗുരുദ്വാര മാനേജ്​മെന്റ്​ കമ്മിറ്റി പ്രസിഡന്റുമായ മൻജീന്ദർ സിങ്​ സിർസ പറഞ്ഞു. കാര്‍ഷിക നിയമങ്ങള ശക്തമായി പിന്തുണച്ചിരുന്ന കങ്കണ കര്‍ഷകര്‍ക്കെതിരെ മുമ്പും മോശം പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്.
eng­lish sum­ma­ry; filed com­plaint against Kangana
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.