17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 25, 2024
December 15, 2023
December 15, 2023
December 14, 2023
December 12, 2023
December 11, 2023
December 10, 2023
December 8, 2023
December 8, 2023
December 7, 2023

അക്കാദമിയെ അപമാനിതമാക്കുന്നു, ചെയര്‍മാനെ മാറ്റണം ; രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍

മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നല്‍കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
December 14, 2023 7:06 pm

നിരന്തരം വിവാദങ്ങളുണ്ടാക്കി ചലച്ചിത്ര അക്കാദമിയെ അപമാനിതമാക്കുന്ന ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങള്‍. രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയില്‍ യോഗം ചേര്‍ന്ന അംഗങ്ങള്‍ രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

ജനറല്‍ കൗണ്‍സിലിലെ 15 അംഗങ്ങളില്‍ ഒമ്പത് പേര്‍ യോഗത്തില്‍ പങ്കെടുത്തു. ടാഗോർ തിയേറ്ററിലെ ജനറൽ കൗൺസിൽ ഹാളിലായിരുന്നു യോഗം. മനോജ് കാന, എന്‍ അരുൺ, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരൻ, പ്രകാശ് ശ്രീധർ, ഷൈബു മുണ്ടയ്ക്കൽ (വിസ്മയ), ജോബി, സിബി, സോഹന്‍ സീനുലാല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം ഒരു മണിക്കൂറിലധികം നീണ്ടു. ഏകാധിപത്യ നിലപാടുകളും താന്‍പ്രമാണിത്തവുമാണ് ചെയര്‍മാനുള്ളതെന്നും വിവാദങ്ങളിലൂടെ അക്കാദമിയെ അപമാനിതമാക്കുന്ന നടപടികളാണ് അദ്ദേഹത്തിന്റേതെന്നുമാണ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. യോഗത്തിന് മുമ്പുതന്നെ നാല് അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് ഈ വിഷയമുന്നയിച്ച് കത്ത് നല്‍കിയിരുന്നു. മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, പ്രകാശ് ശ്രീധർ എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Film Acad­e­my mem­bers filed a com­plaint against Ranjith
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.