26 June 2024, Wednesday
KSFE Galaxy Chits

Related news

June 20, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024
June 13, 2024
June 11, 2024
June 3, 2024
May 31, 2024
May 17, 2024

സിനിമ സംവിധായകൻ സഹീർ അലിയെ നവയുഗം കലാവേദി ആദരിച്ചു

Janayugom Webdesk
ദമ്മാം
October 29, 2023 5:15 pm

മലയാളസിനിമ സംവിധായകനും, നാടക പ്രവർത്തകനും, കേരള സംഗീതനാടക അക്കാദമിയുടെയും, വൈലോപ്പിള്ളി സംസ്കൃതിഭവന്റെയും ഭരണസമിതി അംഗവുമായ സഹീർ അലിയെ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി ആദരിച്ചു. ദമ്മാം നവയുഗം കേന്ദ്രകമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് റിയാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കാലവേദി സെക്രട്ടറി ബിനു കുഞ്ഞ് സ്വാഗതം പറഞ്ഞു. നവയുഗം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി ദാസൻ രാഘവൻ കലാവേദിയുടെ ഉപഹാരം സംവിധായകന് നൽകി.

സ്വീകരണത്തിന് നന്ദി പറഞ്ഞ സഹീർ അലി മറുപടി പ്രസംഗത്തിൽ അദ്ദേഹത്തിന്റെ നാടക സിനിമ ജീവിത വീക്ഷണങ്ങൾ പങ്കുവച്ച് സംസാരിച്ചു. നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം, ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗം സഹീർഷ കൊല്ലം എന്നിവർ ആശംസകൾ നേർന്നു. കലാവേദി സഹഭാരവാഹി സംഗീത സന്തോഷ് നന്ദി രേഖപ്പെടുത്തി. സ്ക്കൂൾ കാലം മുതൽ നാടകരംഗത്തു പ്രവർത്തിച്ച രണ്ടു ദശകങ്ങളുടെ അനുഭവസമ്പത്തുമായാണ് സഹീർ അലി സിനിമ രംഗത്ത് പ്രവേശിച്ചത്. 

സംസ്ഥാന — ദേശീയ — അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധ നേടിയ ഒട്ടേറെ സിനിമകളുടെ സഹസംവിധായകനായിരുന്ന സഹീർ അലി, 2016 ൽ “കാപ്പിരി തുരുത്ത്”, 2023ൽ “എ ഡ്രമാറ്റിക്ക് ഡെത്ത്” എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ കേരള സർക്കാരിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും ഭരണസമിതി അംഗമായി പ്രവർത്തിക്കുന്നു. സ്വീകരണ ചടങ്ങിന് നവയുഗം നേതാക്കളായ സാജിഅച്യുതൻ, സന്തോഷ്, കൃഷ്ണൻപേരാമ്പ്ര , ബിജു മുണ്ടക്കയം, മഞ്ജു അശോക്, ലത്തീഫ് മൈനാഗപ്പള്ളി, ബിജു വർക്കി, ഗോപകുമാർ, ജാബിർ,വർഗീസ്, നന്ദകുമാർ, സന്തോഷ് ചങ്ങോലി എന്നിവർ നേതൃത്വം വഹിച്ചു.

Eng­lish Sum­ma­ry: Film direc­tor Zaheer Ali was hon­ored by Navayugam Kalavedi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.