17 November 2024, Sunday
KSFE Galaxy Chits Banner 2

ചലച്ചിത്രമേളയ്ക്ക് സമാപനം; സുവര്‍ണചകോരം ഉതമയ്ക് , നൻപകൽ നേരത്ത് മയക്കം ജനപ്രിയ ചിത്രം

തൈഫൂൺ പിർസെലിമോഗ്‌ളു മികച്ച സംവിധായകന്‍
Janayugom Webdesk
തിരുവനന്തപുരം
December 16, 2022 9:18 pm

എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് തിരശീല. 27മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം സ്പാനിഷ് ചിത്രം ഉതമയ്ക്ക്.
മികച്ച സംവിധായകനുള്ള രജതചകോരം തുർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെലിമോഗ്‌ളുവിനാണ്. കെർ എന്ന ചിത്രമാണ് പിർസെലിമോഗ്‌ളുവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മലയാള ചിത്രമായ നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി.

മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ ആലത്തിനാണ്. ഫിറാസ് ഹൗരിയാണ് ചിത്രത്തിന്റെ സംവിധായകൻ.റോമി മെയ്തെയ് സംവിധാനം ചെയ്ത അവർ ഹോം മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി. നെറ്റ്പാക് സ്‌പെഷ്യൽ ജൂറി പരാമർശവും അവർ ഹോമിനാണ്.

മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി എസ്‌ സംവിധാനം ചെയ്ത മലയാള ചിത്രം 19 (1 )(എ) നേടി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ‑കെആര്‍ മോഹനന്‍ പുരസ്‌കാരത്തിന് അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ്‌ ചൗഹാൻ തെരഞ്ഞെടുക്കപ്പെട്ടു. ഏക്താര കളക്റ്റീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവർ ഓൺ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച മനീഷാ സോണിയും മുസ്‌ക്കാനും തെരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങുകൾ മന്ത്രി വി എൻ വാസവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരൻ എം മുകുന്ദന്‍ മുഖ്യാതിഥിയായിരുന്നു.

Eng­lish Sum­ma­ry: Film fes­ti­val con­cludes; Gold­en crow pheas­ant Uta­maik , Nan­pakal Nereth Mayakam is pop­u­lar movie

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.