
നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചതില്‍ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് വ്യവസായിയും എവിആർ എന്റർടെയ്ൻമെന്റ് ഉടമയും ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവില്‍ എത്തിയതിനു പിന്നാലെയാണ് അരവിന്ദ് പൊലീസ് പിടിയിലായത്.
പരിജയപ്പെട്ടതിന് പിന്നാലെ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും നടി പരാതിയില്‍ പറഞ്ഞു. പ്രതിയുടെ നിരന്തരമായ ഭീക്ഷണി മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നടി വെളുപ്പെടുത്തി.
അതേസമയം നടിയുടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ യുവതി ശ്രമിക്കുകയാണെന്നും നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും ഇവര്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും കൂട്ടിചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.