18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 16, 2024
November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 9, 2024
October 12, 2024
September 28, 2024
September 22, 2024

തെലുങ്ക് നടന്‍ പ്രഭാസിനെ അപമാനിച്ച പവന്‍ കല്യാണിന്റെ ആരാധകനെ അടിച്ചുകൊന്നു

താരങ്ങളുടെ വീഡിയോ വാട്സ്ആപ് സ്റ്റാറ്റസ് ആക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കുപിന്നില്‍
web desk
ഹൈദരാബാദ്
April 24, 2023 2:55 pm

വാട്സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി സിനിമാ താരങ്ങളുടെ ആരാധകർ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. തെലുങ്ക് താരങ്ങളായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകരാണ് ഏറ്റുമുട്ടിയത്.

പ്രഭാസ് ഫാൻസ് അസോസിയേഷൻ സെക്രട്ടറിയായ ഹരികുമാറും പവൻ കല്യാണിന്റെ കടുത്ത ആരാധകനായ കിഷോറും അത്ഥിലി എല്ലൂരുവിലാണ് ജോലി ചെയ്യുന്നത്. ഇരുവരും കണ്ടുമുട്ടിയ സമയം ഹരികുമാർ പ്രഭാസിന്റെ ഫോട്ടോയാണ് വാട്സ്ആപ് സ്റ്റാറ്റസായി ഇട്ടിരുന്നത്. താൻ ഒരു പവൻ കല്യാൺ ആരാധകനാണെന്നും അതിനാൽ അദ്ദേഹത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കണമെന്നും കിഷോർ ഹരികുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ ഹരി കുമാർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.

താൻ പ്രഭാസിന്റെ ആരാധകൻ ആണെന്നും അതിനാൽ അദ്ദേഹത്തിന്റെ വീഡിയോ കിഷോർ സ്റ്റാറ്റസ് ആക്കണമെന്നും ഹരികുമാർ തിരിച്ചും ആവശ്യപ്പെട്ടു. ഇതോടെ കിഷോർ പ്രഭാസിനെ ആക്ഷേപിച്ച് സംസാരിക്കുകയും ഹരി കുമാറിനെ ശകാരിക്കുകയും ചെയ്തു. പ്രഭാസിനെ അപമാനിച്ചതിൽ പ്രകോപിതനായ ഹരി കുമാർ കിഷോറിനെ ആക്രമിച്ചു. വടിയും സിമന്റ് കട്ടയും എടുത്ത് കിഷോറിനെ ഹരികുമാർ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ കിഷോര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് പൊലീസ് പറയുന്നത്. ഹരി കുമാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

 

Eng­lish Sam­mury: Pawan Kalyan’s and Prab­has fans fight, one killed

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.