
സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിനിമ സംഘടനകൾ ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സിനിമ സംഘടനാ നേതാക്കൾ പറഞ്ഞു.
ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാറുമായി ചർച്ച ചെയ്യുമെന്നും സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞു. തിയറ്റർ ലൈസൻസ്, ഷൂട്ടിങ് ഏകജാലക സംവിധാനം, തിയറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വഴിയുള്ള സബ്സിഡിയുടെ കാര്യത്തിൽ വർധനവ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. പൈറസിയും റിവ്യു ബോംബിങ്ങും ചർച്ചയിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സിനിമാ ചിത്രീകരണങ്ങളും തടസ്സമില്ലാതെ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.