5 March 2026, Thursday

Related news

March 2, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 18, 2026

മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന കര്‍ട്ടന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

Janayugom Webdesk
കൊച്ചി
March 15, 2023 11:05 am

തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, മെറീന മൈക്കിൾ, ജിനു ഇ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കർട്ടൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. തൃശൂർ ജില്ലയിലെ പൂമല, കുട്ടിക്കാനം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സിനോജ് വർഗീസ്, അമൻ റാഫി, വി. കെ. ബൈജു, സുനിൽ സുഗത, നോബി മാർക്കോസ്, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, സൂര്യലാൽ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ അമൻ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഷിജ ജിനു ആണ്. മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ‘കർട്ടൻ’ ഒരു ഹൊറർ ഇമോഷണൽ ത്രില്ലറാണ്.  സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്തും, സണ്ണി മാധവനും  ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്. അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്  ‘കർട്ടൻ’. ചീഫ് അസോസിയേറ്റ്  വൈശാഖ്  എം സുകുമാരൻ, സംഘട്ടനം ബ്രൂസ്ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് മന്നലാംകുന്ന്. 

കൊറിയോഗ്രാഫർ — കിരൺ കൃഷ്ണ, പി ആർ ഒ : കെ എസ് ദിനേഷ്, സൂരജ് സുരേന്ദ്രൻ. നടൻ വിജയ് സേതുപതി, സംവിധായകൻ എം പദ്മകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തത്. ദുരൂഹത നിറയ്ക്കുന്ന ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.