6 March 2026, Friday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026

റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം; ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
January 24, 2026 6:34 pm

ബിഹാറില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ധരംപൂർ സ്വദേശിയായ സൽമാൻ ആലം (16), പുരുഷോത്തംപൂർ ഭേഡിഹാരി സ്വദേശി ആലംഗീർ ആലം (17) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ചമ്പാരനിലെ ബെട്ടിയ സതി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്.

നാട്ടുകാരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ രണ്ട് ട്രാക്കുകളിലും ഒരേസമയം ട്രെയിനുകൾ വന്നതാണ് അപകടത്തിന് കാരണമായത്. ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.