29 December 2025, Monday

Related news

December 27, 2025
December 27, 2025
December 24, 2025
November 26, 2025
November 21, 2025
November 12, 2025
November 6, 2025
October 19, 2025
October 7, 2025
October 3, 2025

വയലൻസിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ സമൂഹത്തിനെ തെറ്റായ പാതയിലേക്ക് നയിക്കും: സംവിധായകൻ കമൽ

Janayugom Webdesk
കൊച്ചി
March 2, 2025 9:45 pm

വയലൻസിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ സമൂഹത്തിനെ തെറ്റായ പാതയിലേക്ക് നയിക്കുമെന്ന് സംവിധായകൻ കമൽ. ഇത്തരം ചിത്രങ്ങൾ എന്തിനെന്ന് താരങ്ങൾ ആലോചിക്കണം. സംസ്ഥാനത്ത് വര്‍ധിച്ച അക്രമ സംഭവങ്ങളുടെയും ലഹരി ഉപയോഗത്തിന്റെയും പശ്ചാത്തലത്തിലാണ് വയലന്‍സിന്റെ അതിപ്രസരമുള്ള ചിത്രങ്ങള്‍ക്കെതിരെ സംവിധായകന്‍ കമല്‍ രംഗത്തെത്തിയത്. 

യുവാക്കളില്‍ ജനപ്രീതി വര്‍ധിക്കും എന്നതിനാല്‍ വയലന്‍സ് നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നായകന്മാര്‍ക്ക് താല്‍പര്യം. ഇത്തരം സിനിമകള്‍ക്ക് നായകന്മാര്‍ പെട്ടെന്ന് ഡേറ്റ് നല്‍കുന്നു. സിനിമാ പോസ്റ്ററുകള്‍ക്ക് പണ്ട് ചിരിക്കുന്ന ചിത്രങ്ങളാണ് വേണ്ടിയിരുന്നത്. എന്നാലിപ്പോള്‍ വളരെ കലിപ്പായി നില്‍ക്കുന്ന നായകന്‍മാരെയാണ് കാണുന്നത്. എന്തിനാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന് താരങ്ങള്‍ ആത്മപരിശോധന നടത്തണം. നിങ്ങളീ വലിയ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.