
ബാലാത്സംഗ കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഒടുവിൽ നാണം കെട്ട് നടപടിയെടുത്ത് കോൺഗ്രസ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം കടുപ്പിച്ചതോടെയാണ് കെപിസിസി നേതൃത്വം വഴങ്ങിയത്.
കേസുകള്‍ ഒന്നിനൊന്നായി ഉയര്‍ന്നിട്ടും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയില്ലെങ്കില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനായിരുന്നു കെപിസിസി തീരുമാനം. എന്നാല്‍ ജാമ്യ ഹര്‍ജി കൂടി തള്ളിയതോടെ ഗത്യന്തരമില്ലാതെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.