28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 8, 2025
March 19, 2025
October 5, 2024
April 12, 2024
January 23, 2024
January 19, 2024
December 5, 2023
November 21, 2023
May 2, 2023

2025–26 സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 15.69ലക്ഷം കോടി കടമെടുക്കുമെന്ന് ധനമന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2025 10:31 am

2025–26 സാമ്പത്തിക വർഷം കേന്ദ്രസർക്കാർ 15.69 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന്‌ ധനമന്ത്രാലയം. ഇതിൽ 73.6 ശതമാനം വിപണിയിൽ നിന്നാണ്‌ കടമെടുക്കുക.ഗവൺമെന്റ്‌ സെക്യൂരിറ്റീസ്‌, ട്രഷറി ബില്ലുകൾ മുഖേനയാണ്‌ കടമെടുപ്പെന്നും ധനമന്ത്രാലയം പറയുന്നു. സംസ്ഥാന സർക്കാരുകളുടെ വിഭവസമാഹരണത്തിനുള്ള വഴികൾ തടയാൻ പതിനെട്ട്‌ അടവുകളും പയറ്റുന്ന കേന്ദ്രസർക്കാർ ലക്ഷകണക്കിന്‌ കോടി രൂപയാണ്‌ ഒരോ വർഷവും കടമെടുക്കുന്നത്‌.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ 60 ദിവസത്തിനുള്ളിൽ ഒപ്പിടാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന്‌ ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലക്‌സൺ. ഇരുഭാഗത്ത്‌ നിന്നുള്ള വ്യാപാരങ്ങൾ 10 മടങ്ങ്‌ വർധിപ്പിക്കുന്ന കരാർ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ–ന്യൂസിലൻഡ്‌ സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാർഷിക, ക്ഷീര മേഖലകൾ ന്യൂസിലൻഡിന്‌ തുറന്നുകൊടുക്കാനുള്ള കരാറിനെ വലിയ ആശങ്കയോടെയാണ്‌ രാജ്യത്തെ കർഷകർ നോക്കിക്കാണുന്നത്‌. ക്ഷീരമേഖലയെയാണ്‌ ന്യൂസിലൻഡ്‌ പ്രധാനമായും കണ്ണുവെക്കുന്നത്‌. 60 ദിവസത്തിനുള്ള വ്യാപാര കരാർ യാഥാർഥ്യമാകുമോയെന്ന ചോദ്യത്തിന്‌ ശുഭപ്രതീക്ഷയാണുള്ളതെന്ന്‌ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ്‌ ഗോയൽ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.