പാക്കിസ്ഥാനുള്ള ധനസഹായം താൽക്കാലികമായി നിർത്തിവെക്കാൻ എക്സിക്യൂട്ടീവ് ഉത്തരവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സാംസ്കാരിക സംരക്ഷണം, ഊർജ്ജം, സാമ്പത്തിക വളർച്ച എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രധാന പദ്ധതികളാണ് നിർത്തിവെച്ചത്. പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു.
ആരോഗ്യം, കൃഷി, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലെ മറ്റ് പദ്ധതികളെയും ഉത്തരവ് ബാധിക്കും . ഈ വർഷം അവസാനിക്കാനിരുന്ന സാമൂഹിക സംരക്ഷണ പ്രവർത്തനം ഉൾപ്പെടെയുള്ള സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട പദ്ധതികളും നിർത്തിവച്ചിരിക്കുകയാണ്. ഈ പദ്ധതികളിൽ ചിലത് ശാശ്വതമായി റദ്ദാക്കപ്പെടുകയോ ഗണ്യമായി കുറയ്ക്കുകയോ സൂചനയുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.