പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂള്‍ ചെയര്‍മാന്‍ പി കെസി സുലൈമാനെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായ് പരാതിക്കാര്‍ രംഗത്ത്. കച്ചവടത്തിനായി 48പേരില്‍ നിന്നും 14.5 കോടി രൂപ വാങ്ങി വഞ്ചിച്ചതായാണ് ആരോപിക്കുന്നത്. സർഗോൺ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിൽ തൃക്കരിപ്പൂർ ആയറ്റിയിൽ സർഗോൺ കൺവൻഷൻ സെന്റർ പണിയുന്നതിനായാണ് പി കെ സി സുലൈമാൻ 48 പേരിൽ നിന്നായി പണവും സാധനങ്ങളും വാങ്ങിയത്.
2015 ആരംഭിച്ച കൺവൻഷൻ സെന്ററിന്റെ നിർമാണം അവസാനഘട്ടത്തിൽ നിലച്ചു. പതിനായിരങ്ങൾ മുതൽ കോടികൾ വരെ ഇതിനായി പലരിൽ നിന്നും സാമ്പത്തിക സമാഹരണം നടത്തിയിരുന്നു.സംരംഭം കടക്കെണിയിലായതോടെ കൺവെൻഷൻ സെന്റർ വിൽപ്പന നടത്തി മുഴുവൻ പേർക്കും പണം നൽകാമെന്നും ധാരണയാക്കിയിരുന്നു.പി കെ സി സുലൈമാൻ ഈ കരാറും പാലിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ടവർ പ്രത്യക്ഷ പ്രതിഷേധത്തിന് തയ്യാറായത്.
പണം തിരിച്ചുചോദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും ഇവർ പറഞ്ഞു. സ്ഥാപനത്തിന്റെ നിർമാണ കരാർ ഏറ്റെടുത്ത കോൺട്രാക്ടർക്കും 21 ലക്ഷം രൂപ നൽകാനുണ്ടത്രെ. അവസാനഘട്ടത്തിൽ വീട് പോലും പണിയപ്പെടുത്തി പണി പൂർത്തിയാക്കാൻ ശ്രമിച്ച കരാറുകാരന്റെ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. പി കെ സി സുലൈമാന്റെ പീസ് ഇന്റർനാഷണൽ സ്കൂളിനുമുന്നിലും സർഗോൺ കൺവൻഷൻ സെന്ററിനുമുന്നിലും പണം ലഭിക്കാനുള്ളവർ പ്ലക്കാർഡുമായി ഏറെനേരം പ്രതിഷേധിച്ചു. എഴുതി നൽകിയ കരാർ പാലിക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.