മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവായി. മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളജിലെ ആശുപത്രി വികസന ഫണ്ടിലെ ക്രമക്കേടിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറിയും എച്ച്ഡിഎസ് അംഗവുമായ കെ എച്ച് ദാനചന്ദ്രൻ ആണ് വിജിലൻസിന് പരാതി നല്‍കിയത്. ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എൽ പി ഗീതാകുമാരിയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് നിർദേശം നൽകിയത്.
ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം ഒരു വർഷത്തെ എച്ച്ഡിഎസ് ഫണ്ട് ജില്ല ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10.17 ലക്ഷം രൂപ ക്രമക്കേട് കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്, ലേ സെക്രട്ടറി, ആർഎംഒ എന്നിവരെ പ്രതികളാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എച്ച് ദാനചന്ദ്രൻ, കലക്ടറുടെ അന്വേഷണ റിപ്പോർട്ട് സഹിതം വിജിലൻസിന് പരാതി നൽകിയത്.
English Summary: Financial irregularities in medical college; A vigilance investigation has been ordered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.