
തെരുവു നായകള്‍ക്ക് ഷെല്‍റ്ററിനായി സ്ഥലം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയെന്ന് കേരളം സുപ്രീം കോടതിയില്‍. തെരുവുനായ അക്രമണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തലശ്ശേരിയിലെ എബിസി കേന്ദ്രം ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്നു. തെരുവുനായ ഷെല്‍ട്ടറുകള്‍ ആരംഭിക്കാനായി കോടതി നിര്‍ദേശപ്രകാരം സ്ഥലം കണ്ടെത്തുന്നത് വിഷമകരമാണ്. ജനങ്ങള്‍ ഇത്തരം ഷെല്‍ട്ടറുകള്‍ക്കെതിരെ വന്‍തോതില്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ ജയതിലക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജനസാന്ദ്രത അധികവും ഭൂമി കുറവുമുള്ള സംസ്ഥാനമാണ് കേരളം. ഇതില്‍ നഗര ഗ്രാമ വ്യത്യാസമില്ല. തെരുവുനായ ശല്യം അധികമായി നിലനില്‍ക്കുന്ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരുവു നായകളുടെ കൂട്ടവന്ധ്യംകരണത്തിന് ആരംഭിച്ച കേന്ദ്രത്തിനെതിരെ ജനരോഷം ഉയര്‍ന്നതോടെ പ്രവര്‍ത്തനം വേണ്ടെന്ന് വയ്‌ക്കേണ്ടിവന്നു. ഉപയോഗശൂന്യമായ ഭൂമി കണ്ടെത്താന്‍ റവന്യു-തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ ശ്രമം തുടരുകയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.