17കാരന് ബൈക്ക് ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴയും ഒരുദിവസത്തെ വെറും തടവും ശിക്ഷവിധിച്ചു. വാഹനത്തിന്റെ ആർസി ഉടമയായ ആലുവ സ്വദേശി റോഷനെതിരെയാണ് സെഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25,000 രൂപ പിഴയും കോടതി സമയം തീരുന്നതുവരെ ഒരുദിവസം വെറും തടവും വിധിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് സഹോദരന്റെ ബൈക്കുമായി പോകുകയായിരുന്ന പതിനേഴുകാരനെ ആലുവയിൽ പിടിച്ചത്. രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം കേസ് ജുവനൈൽ ബോർഡിനു കൈമാറി.
ബൈക്കിന്റെ ആർസി ഉടമയായ ജ്യേഷ്ഠന്, പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ബൈക്ക് ഓടിക്കാൻ നൽകിയതിന് 25,000 രൂപ, ലൈസൻസ് ഇല്ലാത്തയാൾക്കു ബൈക്ക് നൽകിയതിനു 5,000 രൂപ, നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിന് 2,000 രൂപ, ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാതിരുന്നതിന് 500 രൂപ വീതം, സാരിഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിന് 1,000 രൂപ എന്നിവ ചേർത്താണ് 34,000 രൂപ പിഴ ചുമത്തിയത്. ബൈക്കിന്റെ ആർസി ഒരു വർഷത്തേക്കു റദ്ദാക്കും.
English Summary: Fine for brother to give bike to 17 year old
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.