നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരിക്ക്. 97 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് പേരുടെ നിലഗുരുതരം. ഒരാളുടെ നില അതീവ ഗുരുതരവുമാണ്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെയാണ് അപകടം. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂർ മിംസ് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലർ മംഗളൂരുവിലെ വിവിധ ആശുപത്രിയിലും ചികിത്സയിലാണ്.
നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 60 പേർ ചികിത്സയിലുണ്ട്. നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്. തെയ്യം പുറപ്പാടിനിടെ പടക്കം പൊട്ടിക്കുമ്പോൾ വെടിപ്പുരയിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. തെയ്യക്കാലത്തിന് തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവായിരത്തോളം പേർ തെയ്യം കാണാനെത്തിയിരുന്നു. പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ് പലര്‍ക്കും പരിക്കേറ്റത്. കൂടുതൽപേരെ പ്രവേശിപ്പിച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, നീലേശ്വരം നഗരസഭാ ചെയർമാൻ ടി വി ശാന്ത, തുടങ്ങിയവര്‍ സന്ദര്‍ശിച്ച് അടിയന്തിരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്ില്‍ ക്ഷേത്ര കമ്മറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കേസെടുത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.