16 February 2026, Monday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഓടിക്കൊണ്ടിരുന്ന സ്ക്കൂൾ ബസിൽ തീയും പുകയും; കുട്ടികളെ മാറ്റി

Janayugom Webdesk
കൊല്ലം
October 14, 2024 7:06 pm

കൊല്ലം പരവൂരില്‍ ഓടുന്ന ബസില്‍ തീയും പുകയും. മീയണ്ണൂര്‍ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ബസിലാണ് സംഭവം. ബസിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്നായിരുന്നു തീയും പുകയും ഉയര്‍ന്നത്. 31 കുട്ടികളാണ് ഈ സമയം ബസിലുണ്ടായിരുന്നത്. ഉടന്‍ തന്നെ ബസിലെ ജീവനക്കാര്‍ കുട്ടികളെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീയും പുകയും ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന വീട്ടുകാര്‍ വെള്ളം എത്തിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു. തൊട്ടു പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തുകയും തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.