മധ്യപ്രദേശ് സർക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ തീപിടുത്തം. കൊളഗപ്പാറ കവല കവലയിൽ നിന്ന് ചൂരിമലയിലേക്കുള്ള ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എസ്റ്റേറ്റ് അതിർത്തി ജനവാസ മേഖലയായതിനാൽ കൃഷിയിടങ്ങളിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രാത്രി
പത്തരയോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന പന്ത്രണ്ടരയോടെ തീയണക്കുകയായിരുന്നു. എസ്റ്റേറ്റിൽ തരിശായി കിടക്കുന്ന നാലേക്കറോളം ഭാഗത്താണ് തീ പടർന്നു കയറിയത്. ഉണങ്ങി നിൽക്കുന്ന തെരുവപ്പുല്ലാണ് കൂടുതലും കത്തിയതെന്നും അടിക്കാടുകൾ വെട്ടി നീക്കാത്തതാണ് തീ കൂടുതൽ പടരാൻ കാരണമായതെന്നും പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി അമ്പലവയൽ മഞ്ഞപ്പാറ ക്വാറിക്ക് സമീപമുള്ള വ്യൂ പോയിന്റിലും തീപിടുത്തം ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.