കാറല്‍മണ്ണ ഹെല്‍ത്ത് സെന്ററില്‍ സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇവിടെ സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് പഴയ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും കത്തിനശിച്ചു. മാലിന്യ സംഭരണ കേന്ദ്രത്തില്‍നിന്ന് റേഡിലേക്കും ജനവാസ മേഖലയിലേക്കും തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് അണച്ചത്.
രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭരണ കേന്ദ്രം. മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.