
ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിനു സമീപം രേഖകൾ സൂക്ഷിച്ചയിടത്താണ് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. രാവിലെ 11.40ഓടെ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചില്ല. ഉച്ചയ്ക്ക് 2.35 ന് ഷെഡ്യൂൾ ചെയ്തത് പ്രകാരം കൃത്യസമയത്തുതന്നെ അടുത്ത വിമാനം സർവീസ് നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.