ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ ഒരു പടക്ക നിർമാണ ശാലയിലുണ്ടായ തീപിടുത്തതിൽ കെട്ടിടത്തിൻറെ ഒരു ഭാഗം തകർന്നുവീണ് 13 പേർ മരിച്ചതായി റിപ്പോർട്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് പടക്ക നിർമാണ ശാലയിൽ സ്ഫോടനമുണ്ടായതിനെത്തുർന്ന് തീപിടിക്കുകയും കെട്ടിടത്തിൻറെ ഒരു ഭാഗം തകർന്നു വീഴുകയുമായിരുന്നു. പല ആളുകളും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദീസ നേഹ പഞ്ചൽ പറഞ്ഞു.
ആദ്യം 7 പേർ മരണപ്പെട്ടെന്നാണ് വിവരങ്ങൾ പുറത്തു വന്നത്. എന്നാൽ ഉച്ചയോടെ മരണനിരക്ക് 13 ആയി ഉയരുകയായിരുന്നു. ഡീസ മുനിസിപ്പാലിറ്റിയിലെ അഗ്നിശമന പ്രവർത്തകരാണ് തീയണച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.