22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

അഹ്മദാബാദിലെ ആശുപത്രിയിൽ തീപ്പിടിത്തം; 125 രോഗികളെ ഒഴിപ്പിച്ചു

Janayugom Webdesk
അഹ്മദാബാദ്
July 30, 2023 5:42 pm

ഗുജറാത്തിലെ അഹ്മദാബാദ് നഗരത്തിലെ 10 നിലയുള്ള രാ​ജസ്ഥാൻ ആശുപത്രിയിൽ തീപ്പിടിത്തം. തുടർന്ന് 125 രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു. ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

നവീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ പല സാധനങ്ങളും കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് ഈ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അഗ്നിശമന സേന സ്ഥല​ത്തെത്തി തീയണച്ചു. ചാരിറ്റബിൾ ട്രസ്റ്റ് ആണ് ​ആശുപത്രി നടത്തുന്നത്.

eng­lish sum­ma­ry; Fire breaks out in hos­pi­tal in Ahmed­abad; 125 patients were evacuated

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.