18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 15, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024
October 19, 2024
October 11, 2024

റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിച്ചു; 5 മരണം

Janayugom Webdesk
ടോക്യോ
January 2, 2024 3:49 pm

ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വച്ച് വിമാനത്തിന് തീപിടിച്ചു. അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെ തീ ആളിപടരുകയായിരുന്നു. ഷിന്‍ ചിറ്റോസെയില്‍നിന്ന് ഹാനഡയിലേക്ക് വന്ന ജെഎഎല്‍ 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

യാത്രാ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 379 പേരേയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് വിമാനക്കമ്പനി അറിയിച്ചു. അതേസമയം, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നുംറിപ്പോര്‍ട്ടുകളുണ്ട്.

തീഗോളം ഉയരുന്നതും പിന്നാലെ തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ കുറച്ചുദൂരം മുന്നോട്ടേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്‌.

ആളപായമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, യാത്രക്കാരും ജീവനക്കാരുമായി 400-ഓളം പേര് വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.

Eng­lish Sum­ma­ry: Fire breaks out in plane on run­way of Japan’s Tokyo Hane­da airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.