
അടൂരിൽ വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ കനത്ത നാശ നഷ്ടം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമണ്ടായത്.
മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണച്ചു. ഷോറൂം പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഷോറൂം പ്രവർത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും ഫയർഫോഴ്സ് പറഞ്ഞു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.