22 February 2026, Sunday

Related news

February 17, 2026
February 15, 2026
February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026

മുംബൈയിലെ 14 നില കെട്ടിടത്തിൽ തീപിടിത്തം: മൂന്നുപേർക്ക് ദാരുണാന്ത്യം

Janayugom Webdesk
മുംബൈ
October 16, 2024 1:17 pm

മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ 14 നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു.

അന്ധേരി ഏരിയയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ നാലാം ക്രോസ് റോഡിൽ സ്ഥിതി ചെയ്യുന്ന റിയ പാലസ് കെട്ടിടത്തിന്റെ പത്താം നിലയിൽ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് സിവിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

മരിച്ച ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരെ തിരിച്ചറിഞ്ഞതായും അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയുണ്ടായ തീപിടിത്തം രാവിലെ ഒമ്പത് മണിയോടെയാണ് അണയ്ക്കാനായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.