27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ഹൈദരാബാദില്‍ പാർപ്പിട സമുച്ചയത്തില്‍ തീപിടിത്തം: ആറുപേര്‍ വെന്തു മ രിച്ചു

Janayugom Webdesk
ഹൈദരാബാദ്
November 13, 2023 11:55 am

ഹൈദരാബാദിലെ ബസാർഘട്ടിൽ നാല് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആറ് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

കെട്ടിടത്തിന്റെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കെമിക്കൽ ബോട്ടിലുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. താഴത്തെ നിലയിലെ കാർ ഗാരേജിൽ പടർന്ന തീ മുകളിലത്തെ നിലകളിലേക്കും പടരുകയായിരുന്നു.

അപകടത്തെത്തുടർന്ന് തീ അണയ്ക്കാൻ അഞ്ച് അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഡിസിപി സെൻട്രൽ കെ വെങ്കിടേശ്വര്ലു ഓപ്പറേഷന് മേൽനോട്ടം വഹിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, കെട്ടിടത്തിന്റെ ഉടമ ജയ്സ്വാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry: Fire in a res­i­den­tial com­plex in Hyder­abad: Six peo­ple were burnt to death

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.