ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരണം 15 ആയി. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണ്.
നവംബർ 15ന് രാത്രി 10.45ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളേജിലെ നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തിൽ ഇൻക്യുബേറ്ററിലുള്ള കുട്ടികളാണ് തീപിടിത്തത്തിൽ മരിച്ചത്. 39 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടിനാലാണെന്ന് സ്ഥിരീകരിച്ചിരുന്നു.
മെഡിക്കൽ ഉപകരണങ്ങളിലെ പ്ലാസ്റ്റിക് കവറുകളിലേക്ക് തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. അപകടസമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് വിവരം. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്. പത്ത് കുട്ടികളെ കിടത്താവുന്ന തീവ്ര പരിചരണ വിഭാഗത്തിൽ അമ്പതോളം കുട്ടികളാണുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.