16 January 2026, Friday

Related news

January 11, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

മണിപ്പുരിൽ തീപ്പിടിത്തം; അതിർത്തി കടന്നെത്തി മ്യാന്മർ അഗ്നിശമന സേന

Janayugom Webdesk
ഇംഫാല്‍
October 26, 2025 5:02 pm

മണിപ്പുരില്‍ തീപ്പിടിത്തമുണ്ടായതോടെ സഹായത്തിനായി അതിര്‍ത്തി കടന്നെത്തി മ്യാന്മറില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍. ശനിയാഴ്ച തെങ്‌നൗപാല്‍ ജില്ലയില്‍ പത്തുവീടുകളാണ് തീപ്പിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചത്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീയണയ്ക്കുന്നതിന് മണിപ്പുരില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെ സഹായിക്കാനായി അതിര്‍ത്തി കടന്ന് സംഘമെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മണിപ്പുരിലെ അതിര്‍ത്തി പട്ടണമായ മോറേയിലെ വാര്‍ഡ് 5ല്‍ രാവിലെ 11 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല.

തീ വേഗത്തില്‍ പടര്‍ന്നെന്നും തങ്ങളുടെ അഗ്നിശമന സേനയ്ക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്മറില്‍നിന്നുള്ള സഹായ സംഘം എത്തിയില്ലായിരുന്നെങ്കില്‍ മോറേയിലെ സ്ഥിതി ഇതിലും വഷളാവുമായിരുന്നുവെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം തീപ്പിടിത്തമുണ്ടായ വീടുകളിലെ താമസക്കാരെ മുഴുവന്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. കരമാര്‍ഗം വിദേശ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു മോറേ. എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 മാര്‍ച്ച് 9ന് ഇന്തോ-മ്യാന്മര്‍ സൗഹൃദകവാടം അടച്ചു.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.