
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫ്ലാറ്റില്‍ തീപിടിത്തം. മെട്രോ ഉദ്യോഗസ്ഥനും ഭാര്യയും മകളും വെന്തുമരിച്ചു. ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള ആദര്‍ശ് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ ഫ്ലാറ്റിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടിത്തം ഉണ്ടായത്. മെട്രോ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജയ് വിമല്‍ (45), ഭാര്യ നീലം (38), മകള്‍ ജാന്‍വി (10) എന്നിവരാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. ശൈത്യത്തിന്റെ ആധിക്യത്തില്‍ കിടപ്പുമുറിയില്‍ പ്രവര്‍ത്തിപ്പിരുന്ന ഹീറ്റര്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക വിലയിരുത്തലെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.