23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 26, 2024
October 14, 2024
September 27, 2024
September 26, 2024
September 20, 2024
September 18, 2024
September 16, 2024
September 8, 2024

തൃശൂർ ചെറുതുരുത്തിയിൽ തീപിടിത്തം; ആളപായമില്ല

Janayugom Webdesk
തൃശൂർ
March 3, 2024 6:40 pm

തൃശൂർ ചെറുതുരുത്തി പൈങ്കുളം മേഖലയിൽ തീപിടുത്തം. രണ്ടു തവണയാണ് തീപിടിത്തമുണ്ടായത്. പൈങ്കുളം ഒന്നാം മൈലിന് സമീപമാണ് തീപിടുത്തമുണ്ടായത്. ഭാരതപ്പുഴയുടെ തീരത്തുള്ള കൃഷിത്തോട്ടത്തിലേക്കും തീപടർന്നു. രണ്ടാഴ്ച മുമ്പ് പൈങ്കുളം മേഖലയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തമുണ്ടായിരുന്നു. അതേ സ്ഥലത്തിന്റെ മറ്റൊരു ഭാഗത്തും എക്കോ ഗാർഡന് സമീപം മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമാണ് ഇന്ന് ഉച്ചയ്ക്ക് തീ പടർന്നത്.

ആദ്യം നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഷൊർണൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചത്. രണ്ട് ഏക്കറോളം സ്ഥലത്തേക്ക് പടർന്ന തീ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് അണച്ചത്. ഇതിനിടെ മറ്റൊരു ഭാഗത്തു നിന്നും ഭാരതപ്പുഴയുടെ തീരത്തുള്ള തെങ്ങും കവുങ്ങും നിറഞ്ഞ കൃഷിത്തോട്ടത്തിലേക്ക് തീ പടർന്നു. ആദ്യമുണ്ടായ തീ പിടുത്തം അണയ്ക്കാൻ പോയ കൃഷിക്കാരാണ് തൊട്ടടുത്ത് പറമ്പിൽ തീ പടരുന്നത് കണ്ടത്. ഫയർ ഫോഴ്സിന് സംഭവസ്ഥലത്തേക്ക് എത്താൻ കഴിയാത്തതു മൂലം നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Eng­lish Summary:Fire in Thris­sur Cho­ru­u­ru­ti; No casualty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.