22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 4, 2024
November 1, 2024
September 28, 2024
September 9, 2024
September 4, 2024
August 24, 2024
August 22, 2024
June 12, 2024
March 21, 2024

തൃശൂരിൽ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു

Janayugom Webdesk
തൃശൂർ
March 18, 2024 4:08 pm

തൃശൂർ ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം. നഗരമദ്ധ്യത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നഗരത്തിലെ ട്രാഫിക് ഐലൻ്റിനു വടക്കു കിഴക്കേ മൂലയിലുള്ള അസീസ് ഫുട് വെയർ, ടിപ്പ് ടോപ്പ് ഫാൻസി സെൻറർ, ടെക്സ്റ്റയിൽ ഷോപ്പ് എന്നിവ പൂർണ്ണമായും കത്തിനശിച്ചു. ഗുരുവായൂർ, കുന്നംകുളം, പൊന്നാനി എന്നിവിടങ്ങളിൽ നിന്നെത്തിയ എട്ട് യൂണിറ്റ് ഫയർ ഫോഴ്സും നാട്ടുകാരും ചാവക്കാട് പൊലീസും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണക്കാൻ കഴിഞ്ഞത്. ചെരിപ്പ് കടയുടെ പിൻഭാഗത്ത് നിന്നാണ് ആദ്യം തീഉയർന്നത്. സമീപത്തെ പ്രാദേശിക ടി വി ചാനലിൻ്റെ ഇലക്ട്രിക് കേബിളുകളും ഉപകരണങ്ങളും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Eng­lish Sum­ma­ry: Fire in Thris­sur; Three shops were burnt down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.