17 December 2025, Wednesday

Related news

December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 5, 2025

കുരിശുകുത്തിമലയില്‍ തീപ്പിടിത്തം; മുല്‍മേടുകള്‍ കത്തി

Janayugom Webdesk
വയനാട്
February 18, 2025 3:34 pm

കുരിശുകുത്തിമലയിൽ തീപ്പിടിത്തം.മലയുടെ ഏറ്റവും മുകൾഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽനിന്ന്‌ ഏകദേശം നാലുകിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ചാൽമാത്രമാണ് ഇവിടെയെത്താനാവുക. നോർത്ത് വയനാട് ബേഗൂർ റെയ്ഞ്ച് തലപ്പുഴ ഫോറസ്റ്റ് സെക്‌ഷൻ പരിധിയിൽപ്പെടുന്ന പ്രദേശമാണിത്.വനപാലകർ വിവിധഗ്രൂപ്പുകളായി തിരിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതുമൂലം സമീപത്തെ റിസർവ് വനത്തിൽ തീപടരുന്നത് ഒഴിവാക്കാനായി.വൈകീട്ട് ആറുമണിയോടെയാണ് തീ പൂർണമായി കെടുത്തിയത്.

വനംവകുപ്പിന്റെ സമയോചിത ഇടപെടലാണ് തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. തീപ്പിടിത്തവിവരം അറിഞ്ഞയുടൻ നോർത്ത് വയനാട് ഡിഎഫ്ഒ കെജെ.മാർട്ടിൻ ലോവലിന്റെ നേതൃത്വത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എസ്. രഞ്ജിത്ത്കുമാർ, റോസ് മേരി, ടി. നിധിൻരാജ്, വരയാൽ, തലപ്പുഴ, തിരുനെല്ലി, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെവി. ആനന്ദൻ, എകെ. ജയരാജ്, ജയേഷ് ജോസഫ്, കെഎ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി ഫയർലൈൻ സ്ഥാപിച്ച് തീ നിയന്ത്രണവിധേയമാക്കി. പച്ചിലകളും മറ്റും ഉപയോഗിച്ചു തീ തല്ലിക്കെടുത്തിയതിനാൽ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.