കക്കയത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ പടക്കം പൊട്ടി വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. കാട്ടാനകളെ തുരത്താൻ ഗുണ്ട് ഉപയോഗിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിയാണ് വനം വകുപ്പ് താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി കെ സുനിലിന് (44) പരിക്കേറ്റത്. കൈപ്പത്തിക്കും ചെവിക്കും പരിക്കുണ്ട്. മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തി. കക്കയം ദശരഥൻകടവിൽ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45ന് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരുടെ സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരന്‍ വി പി പോള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് വി പി പോള്‍. മാനന്തവാടി പടമല സ്വദേശി അജീഷും കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.
English Summary:Firecrackers were set off to drive away the herds of wildebeests; Forest department watcher seriously injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.