17 February 2026, Tuesday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 15, 2026

ബിഹാറിലെ ദുര്‍ഗാപൂജ പന്തലില്‍ വെടിവയ്പ്പ്;4 പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ബിഹാര്‍
October 13, 2024 4:16 pm

ബിഹാറിലെ അറായിലെ ദുര്‍ഗാപൂജ പന്തലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ 4 പേര്‍ക്ക് പരിക്കേറ്റു. രണ്ട് അജ്ഞാതര്‍ മോട്ടോര്‍ സൈക്കിളിലെത്തി പൂജാ പന്തലിലെത്തി വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണസംഘം രണ്ട് ബുള്ളറ്റ് കേസിംഗുകള്‍ കണ്ടെടുത്തു. 

അര്‍മാന്‍ സിംഗ്(19), സുനില്‍ കുമാര്‍ യാദവ്(26), റോഷന്‍ കുമാര്‍(25), സിപാഹി കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അര്‍മാന്‍റെ മുതുകിലും സുനിലിന്‍റെ ഇടത് കയ്യിലും റോഷന്‍റെ വലത് കാല്‍മുട്ടിന് താഴെയും സിപാഹിയുടെ അരക്കെട്ടിലുമാണ് വെ
ടിയേറ്റത്.

ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയി. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം ഇത് വരെ കണ്ടെത്താനായിട്ടില്ല.പൊലീസ് അക്രമികളെ പിടികൂടാനുള്ള റെയ്ഡ് ആരംഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.