ഡല്‍ഹി സാകേത് കോടതിയിൽ വെടിവെപ്പ്. പരിക്കേറ്റ ഒരു യുവതിയെ കോടതി പരിസരത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നാണ് സൂചന. അഭിഭാഷക വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയിയിരിക്കുന്നത്. നാല് റൗണ്ട് വെടിവച്ചെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തി അക്രമിക്കായി തിരച്ചില്‍ തുടങ്ങി.
അക്രമിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം പരിക്കേറ്റ യുവതിയെ ലക്ഷ്യമിട്ടുതന്നെയാണ് അക്രമി എത്തിയതെന്നാണ് അഭ്യൂഹം. പ്രതി സസ്‌പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകനും വെടിയേറ്റ സ്ത്രീ ഇയാളുടെ ഭാര്യയുമാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഇന്ന് രാവിലെ ലോയേഴ്‌സ് ബ്ലോക്കിന് സമീപമാണ് സംഭവം നടന്നത്. സമീപത്ത് മറ്റനേകം അഭിഭാഷകർ ഉണ്ടായിരുന്നു. പ്രവേശന കവാടത്തിലെ സ്കാനറിലൂടെയാണ് എല്ലാവരെയും അകത്തുവിടുന്നത്. പ്രതി ആയുധവുമായി കോടതിയിൽ പ്രവേശിച്ചത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഭിഭാഷകനെന്ന ആനുകൂല്യം മുതലെടുത്ത പ്രതി സുരക്ഷാ പരിശോധന നടത്താതെ നേരെ അകത്തേക്ക് കടന്നതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ വയറ്റിൽ വെടിയേറ്റ ശേഷവും പരിക്കേറ്റ യുവതി കാൽനടയായി പുറത്തേക്കിറങ്ങിയ ശേഷമാണ് ആളുകള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ യുവതി കോടതി പരിസരത്ത് നിന്ന് പുറത്തേക്ക് പോകുന്നത് ഈ വീഡിയോയിൽ ദൃശ്യമാണ്.
English Sammury: Firing at Delhi Saket Court; Woman injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.