വോട്ടിംങ് ദിനത്തില്‍ പോളിംങ് സ്റ്റേഷനില്‍ വെടിവെപ്പും, സംഘര്‍ഷവും ഉണ്ടായതിന് പിന്നാലെ റീം പോളിംങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലാണ് റീം പോളിംങ് പ്രഖ്യാപിച്ചത്.
വോട്ടെടുപ്പ് ദിനത്തിൽ ഇന്നർ മണിപ്പൂരിലെ വിവിധയിടങ്ങളിലാണ് സംഘർഷം അരങ്ങേറിയത്. പല ബൂത്തുകളിലും വെടിവെപ്പിനെത്തുടർന്ന് ഇവിഎം. അടക്കം നശിച്ചിരുന്നു. ചില ബൂത്തുകളും പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 22‑ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിക്കുകയായിരുന്നു.
മണിപ്പൂരിലെ 47 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടും ബൂത്തുകൾ പിടിച്ചെടുത്തതും ആരോപിച്ചായിരുന്നു കോൺഗ്രസ് റീ പോളിങ് ആവശ്യപ്പെട്ടത്.
English Summary:
Firing, clashes on voting day, re-polling in 11 booths of Manipur Lok Sabha constituency
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.