21 February 2026, Saturday

Related news

February 19, 2026
February 1, 2026
February 1, 2026
January 22, 2026
December 27, 2025
December 5, 2025
November 12, 2025
November 10, 2025
October 9, 2025
October 7, 2025

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെപ്പ്; അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതം

Janayugom Webdesk
മുംബൈ
February 1, 2026 9:00 am

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈ ജൂഹുവിലെ വീടിന് മുന്നിൽ വെടിവെപ്പ്. ശനിയാഴ്ച രാത്രിയാണ് വീടിന് സമീപം അജ്ഞാതർ നാല് റൗണ്ട് വെടിവയ്പ് നടത്തിയത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വെടിവെപ്പിന് പിന്നാലെ അക്രമി സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സംഭവസമയത്ത് രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ വീടിനും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.