22 January 2026, Thursday

Related news

January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025
September 12, 2025

മണിപ്പൂരില്‍ വെടിവയ്പ്; കുക്കി വിഭാഗക്കാരായ മൂന്നു പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഇംഫാൽ
September 12, 2023 9:28 pm

മണിപ്പൂരിലെ കാങ്പോക്പിയിൽ ഇന്ന് രാവിലെ ഉണ്ടായ വെടിവയ്പ്പിൽ മൂന്ന് മരണം. കുക്കി വിഭാഗക്കാരായ മൂന്നു പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഇതുവരെ മരണം 200 കടന്നു.
ഇംഫാൽ വെസ്റ്റ്, കാങ്‌പോക്പി ജില്ലകളുടെ അതിർത്തിയിലെ ഇറേങ്, കരം പ്രദേശങ്ങൾക്കിടയിലുള്ള ഗ്രാമവാസികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ മെയ്തി വിഭാഗക്കാരായ അക്രമികൾ ഗ്രാമവാസികൾക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തെങ്‌നൗപാൽ ജില്ലയിലെ പല്ലേലിൽ ഉണ്ടായ അക്രമത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. സംഘർഷത്തിൽ രണ്ട് മെയ്തി വിഭാഗക്കാരടക്കം മൂന്നുപേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കാങ്‌പോപ്കി ആസ്ഥാനമായുള്ള കുക്കി സംഘടനയായ ട്രൈബൽ യൂണിറ്റി കമ്മിറ്റി ആക്രമണത്തെ അപലപിച്ചു. 

അതേസമയം മണിപ്പൂരിന്റെ അഖണ്ഡത സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന പ്രമേയത്തിൽ മെയ്തി വിഭാഗക്കാരായ ഇരുപത്തിമൂന്ന് എംഎൽഎമാർ ഒപ്പുവച്ചു. ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ഉടൻ ഡൽഹിയിലേക്ക് പോകുമെന്നും എംഎൽഎമാർ അറിയിച്ചു. 

Eng­lish Summary:Firing in Manipur; Three peo­ple belong­ing to the kuki sect were killed
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.