മണിപ്പൂരില്‍ ബിഷ്നുപൂരിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച മുതൽ സമീപത്തെ മലകളിൽ നിന്നും വലിയ രീതിയിലുള്ള വെടിവെപ്പുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മെയ് മൂന്ന് മുതൽ കുക്കികൾക്ക് സ്വാധീനമുള്ള മലനിരകളിൽ നിന്നും തങ്ങൾക്ക് നേരെ വെടിവെപ്പുണ്ടാകുന്നുണ്ടെന്നാണ് മെയ്തേയ് വിഭാഗത്തിന്റെ പരാതി. സുരക്ഷക്കായി കേന്ദ്രസേനയുടെ സഹായം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
അതേസമയം ഗ്രാമത്തിന് കാവൽ നിന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് ഏകദേശം 50000 പേരാണ് താമസിച്ചിരുന്നത്. കലാപം തുടങ്ങിയതിന് പിന്നാലെ ഇവരില്‍ ഭൂരിപക്ഷം ജനങ്ങളും ഗ്രാമം വിട്ടു പോയിരുന്നു. സുരക്ഷക്കായുള്ള ചില വളണ്ടിയർമാർ മാത്രമാണ് ഇപ്പോൾ ഗ്രാമങ്ങളിലുള്ളത്.
English Summary:Firing in Manipur; Three people were killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.