4 March 2026, Wednesday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026
February 28, 2026

ജയ്പൂര്‍— മുംബൈ എക്‌സ്പ്രസില്‍ വെടിവെയ്പ്; നാല് മരണം

Janayugom Webdesk
മുംബൈ
July 31, 2023 10:01 am

ജയ്പൂര്‍— മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവെയ്പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് വെടിവെയ്പ്പില്‍ മരിച്ചത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിന്‍ പാല്‍ഗര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തുകയായിരുന്നു.

ട്രെയിന്‍ ദഹീസര്‍ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ വെടിയേറ്റ ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരും ട്രെയിനില്‍ നിന്ന് ചാടി. സംഭവത്തില്‍ വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് തോക്കും പിടിച്ചെടുത്തു.

Eng­lish Sum­ma­ry; Fir­ing on Jaipur-Mum­bai Express; Four deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.