5 January 2025, Sunday
KSFE Galaxy Chits Banner 2

പിഎഫ് നിക്ഷേപം വഴിമാറ്റാന്‍ ഉറച്ച് കേന്ദ്രം

റെജി കുര്യന്‍
ന്യൂഡല്‍ഹി
November 20, 2021 10:26 pm

നഷ്ടസാധ്യത അധികമുള്ള ഓഹരി മേഖലകളിലേക്ക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം വഴിമാറ്റാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഫിയാക് കമ്മിറ്റിക്ക് ചുമതല നല്‍കാന്‍ ഇപിഎഫ് ഒ ട്രസ്റ്റി യോഗം തീരുമാനിച്ചു. ഇപിഎഫ് പലിശ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നെങ്കിലും തൊഴിലാളി അനുകൂല തീരുമാനങ്ങളൊന്നും യോഗത്തില്‍ ഉണ്ടായില്ല. തൊഴില്‍ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇപിഎഫ് സംവിധാനവുമായി ബന്ധപ്പെട്ടും തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുമുള്ള രണ്ടു കമ്മിറ്റികള്‍, കേന്ദ്ര തൊഴില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സംവിധാനം ശക്തമാക്കാനും പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും വേണ്ടിയുള്ള രണ്ട് കമ്മിറ്റികള്‍ രൂപീകരിക്കാനുമുള്ള ചെയര്‍മാന്റെ നിര്‍ദ്ദേശത്തിന് യോഗം അംഗീകാരം നല്‍കി.

ഇപിഎഫ് ഫണ്ടിന്റെ അഞ്ചു ശതമാനം നഷ്ടസാധ്യത കൂടുതലുള്ള ഓഹരി വിപണിയിലേക്ക് കൈമാറ്റം ചെയ്യണമെന്ന നിര്‍ദ്ദേശത്തിനും യോഗത്തില്‍ പൊതുധാരണ ഉയര്‍ന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള വിവിധ മേഖലകളില്‍ നിക്ഷേപം ഇറക്കാന്‍ ഫിനാന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഓഡിറ്റ് കമ്മിറ്റിക്ക് (ഫിയാക്) യോഗം ചുമതല നല്‍കി. ഘട്ടം ഘട്ടമായി പിഎഫ് നിക്ഷേപം സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ തുടക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ ട്രസ്റ്റി ബോര്‍ഡിന്റെ 229 -ാമത് യോഗമാണ് ഡല്‍ഹിയില്‍ ചേര്‍ന്നത്.

ENGLISH SUMMARY:Firm cen­ter to divert PF investment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.