കേരളത്തിൽ ആദ്യം റെജിസ്റ്റർ ചെയ്ത കൊക്കൈൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കൈനുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേസിൽ ആകെ 8 പ്രതികളാണുള്ളത് . ഏഴാം പ്രതി ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ടു. 2015 ജനുവരി 31നു രാത്രി വൈകിയാണു കടവന്ത്രയിലെ അപ്പാർട്മെന്റിൽ നടത്തിയ നിശാപാർട്ടിക്കിടയിൽ നടൻ ഷൈൻ ടോം ചാക്കോയും നാലു യുവതികളും അറസ്‌റ്റിലായത്.
അറസ്റ്റിലാകുമ്പോള്‍ ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഫ്ലാറ്റിൽനിന്നു കൊക്കെയ്ൻ കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ കാക്കനാട്ടെ ഫൊറന്‍സിക് ലാബില്‍ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ കൊക്കെയ്ന്റെ സാന്നിധ്യമില്ല എന്നായിരുന്നു റിപ്പോർട്ട്. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത് . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പന്ത്രണ്ട് മണിക്ക് കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.