
ആർജി കർ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ സർക്കാർ ജീവനക്കാരനെതിര സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി.
100 പേജുള്ള കുറ്റപത്രത്തിൽ ഘോഷിനു പുറമെ നാലുപേരെ കൂടി പ്രതിചേർത്തിട്ടുണ്ട്. ബിപ്ലബ് സിങ്, അഫ്സർ അലി, സുമൻ ഹസ്ര, ആശിഷ് പാണ്ഡെ എന്നിവരാണ് മറ്റ് പ്രതികൾ. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സെപ്റ്റംബർ രണ്ടിനാണ് സിബിഐ ഘോഷിനെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ നിന്നും പുതിയ പാക്കറ്റുകളിൽ കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സന്ദീപ് ഘോഷും ഇയാളുമായി അടുത്ത ബന്ധം പുലർത്തുന്ന ചില്ലറ മരുന്ന് വിതരണക്കാരുമാണ് കുറ്റകൃത്യങ്ങൾക്കു പിന്നിലെന്നാണ് സിബിഐ ഭാഷ്യം. ഓഗസ്റ്റ് ഒമ്പതിന് ആർജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആശുപത്രിയിലെ നിരവധി ക്രമക്കേടുകളും പുറത്തുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.