
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട 26കാരൻ ഇർഫാൻ സുൽത്താനിയുടെ വധശിക്ഷ നാളെ (ജനുവരി 14) നടപ്പാക്കുമെന്ന് റിപ്പോർട്ട്. ടെഹ്‌റാനിൽ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഇർഫാന് കൃത്യമായ വിചാരണയോ അഭിഭാഷകനെ നിയമിക്കാനുള്ള അവകാശമോ നിഷേധിച്ചാണ് മരണശിക്ഷ വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
‘ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു’ എന്ന ഗുരുതരമായ കുറ്റമാണ് ഇർഫാനെതിരെ ചുമത്തിയിരിക്കുന്നത്. ഇറാനിലെ നിലവിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധക്കാരന്റെ വധശിക്ഷ ഭരണകൂടം നേരിട്ട് നടപ്പാക്കുന്നത് ഇതാദ്യമായാണ്. ഇറാനിൽ തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 648 ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്ന് നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്സ് എൻ ജി ഒ വ്യക്തമാക്കി.
പ്രതിഷേധം അടിച്ചമർത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അമേരിക്കയ്ക്ക് ഇറാൻ തക്കതായ മറുപടിയും നൽകിയിട്ടുണ്ട്. ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നും മേഖലയിലെ യു എസ് സൈനിക കേന്ദ്രങ്ങളും ഇസ്രായേലും തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബക്വർ ഖ്വാലിബാഫ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് പലയിടത്തും ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.