22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ആദ്യ നാല് ഘട്ടം: പോളിങ് 67 ശതമാനം

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2024 10:25 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളിൽ മാെത്തം പോളിങ് 67ശതമാനം രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇതുവരെയുള്ള കണക്കനുസരിച്ച് ആകെയുള്ള 97 കോടി വോട്ടര്‍മാരില്‍ 45.10 കോടി പേര്‍ വോട്ട് ചെയ്തു. വോട്ടര്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും അറിയിച്ചു. 

13ന് നടന്ന നാലാം ഘട്ട പോളിങ്ങിൽ പുതുക്കിയ വോട്ടിങ് 69.16 ശതമാനമാണ്. ഇത് 2019ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 3.65 ശതമാനം കൂടുതലാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മൂന്നാം ഘട്ടത്തിൽ 65.68 ശതമാനമായിരുന്നു പോളിങ്. 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 68.4 ശതമാനമായിരുന്നു പോളിങ്. 

ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 66.71 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2019ലെ രണ്ടാംഘട്ടത്തിൽ 69.64 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ആദ്യഘട്ടത്തിൽ 66.14 ശതമാനം പോളിങ് രേഖപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 69.43 ശതമാനമായിരുന്നു പോളിങ്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 379 സീറ്റുകളിലേക്ക് നാല് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.

Eng­lish Sum­ma­ry: First four phase: Polling 67 percent

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.